പഠിത്തമെല്ലാം കഴിഞ്ഞു എല്ലാമക്കലും അവരവരുടെ ജോലിതിരഞ്ഞെടുതു ഗോപലന് അടുത്തൊരു ബ്രാഹ്മിണ മഠത്തില്‍ ജോലിക്കുപോകന് തുടങ്ങി. അടുത്തമകള് രാജമ്മ വീട്ടുജോലിയില്‍ അമ്മയെ സഹായിക്കന് തുടങ്ങി പൊന്നമ്മ ഒരുവീട്ടില്‍ ജോലിക്കുനില്ക്കാന് തുടങ്ങി ചന്ദ്രന് തയ്യല്‍ ജോലിയില്‍ എര്പ്പെട്ടു.
മക്കള്‍ക്കെല്ലാം കല്ല്യണ പ്രായമായി കുഞ്ഞന്‍ പിള്ള മക്കള്‍ക്ക് കല്ല്യണം അലോചിക്കന് തുടഞ്ഞി പക്ഷെ ഗോപലന് കുടെ ജോലി ചെയ്ത ഒരു നായര്‍ യുവതിയെ കുടെകൊണ്ടുപോന്നു പൊന്നമ്മ കല്ല്യണം വേണ്ട എന്നു തീരുമാനിച്ചു രാജമ്മയെ വിവാഹം കഴിച്ചയച്ചു രാധയെ ഒരു തമിഴനു വിവാഹം കഴിച്ചു കൊടുത്തു പിന്നെയുള്ള ചന്ദ്രന് കുട്ടുകാരന് ഗോപിയുമായി പടനിലം എന്ന സ്ഥലത്ത് പെണ്ണുകാണാന്‍പോയി രാധമണി എന്ന പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു.
രാധ ഒരുപാടു പെണ്ണു കാണല്‍ ചടങ്ങുകള്‍ കഴിഞ്ഞു നില്ക്കുമ്പോളാണു ഒരു ദിവസം ചന്ദ്രനും ഗോപിയും ചല്ലുന്നത് രാധ തന്റെ അമ്മയൊടുപറഞ്ഞു ' അമ്മാ എനിക്കു വയ്യാ എന്നും ഒരൊരുത്തരുടെ മുന്നില്‍ അണിങ്ങൊരുഞ്ഞി നില്ക്കാന്' എതു കേട്ട രാധയുടെ അമ്മ ഇശ്വരി അമ്മ പറഞ്ഞു ' എന്താടി ആരെങ്കിലും ഒരുത്തന്റെ കൈയില്‍ നിന്നെ ങാങ്ങള്ക്കു കൊടുകെണ്ടയോ നീ പോയി കുളിച്ചു സുന്ദ്തരിയായി വാ നിന്നെ പറഞ്ഞയച്ചിട്ടു വേണം നിന്റെ താഴെയുള്ള രണ്ടെണ്ണത്തിനെയും എവിടെയെങ്കിലും പറഞ്ഞയക്കാന്‍' രാധ കുളിച്ചൊരുങ്ങി ചായയുമായി വന്നു ചന്ദ്രനും രാധയ്കും പരസ്പരം ഇഷ്ടമായി ഗോപി പറഞ്ഞു ഞങ്ങള്‍ ചെന്നിട്ട് ചന്ദ്രന്റെ അചഛനെയും മറ്റു കാര്ണവരെയും ഇങ്ങോട്ടയക്കാം കല്ല്യണം തീരുമാനിക്കാന്‍ ഞങ്ങള്‍ എറഞ്ഞുവാ അമ്മച്ചി.
അങ്ങനെ ചന്ദ്രന്റെ കല്ല്യണം തിരുമാനമായി തിയതി തിരുമാനിച്ചു കല്ല്യണം നല്ലരീതിയില്‍ നടന്നു അവരുടെ ജീവിതം അടിപൊളിയായി മുന്നോട്ടു പൊയ്കോട്ടിരുന്നു.
കല്ല്യാണശേഷം എല്ലാ വീടുകളിലും നടക്കുന്നതുതന്നെ ഇവിടെയും നടക്കുന്നു അമ്മയിയമ്മ നാത്തുന് പൊരുകള്‍ രാധ ഗര്‍ഭിണിയായി വയറ്റില്‍ 7 മാസം കുട്ടി പ്രായമായപ്പൊള്‍ രാജമ്മയുടെ ഭര്‍ത്തവ് വീട്ടില്‍ കള്ളടിചു കാലുറയ്കതെ വരുന്നു ചന്ദ്രനുമായി എന്തൊ പറഞ്ഞു ഉടക്കുന്നു അതൊരു വലിയ പ്രഷ്^നമാകുന്നു, വഴക്കകുന്നു തടസം പിടിക്കാന്‍ ചെന്ന രാധയ്കെ ഒരു തല്ലില്‍ വിഴുന്നു രാധയ്ക്കെ എഴുനാല്കാന് പറ്റുന്നില്ല കാലില്കുടി രക്തം വാര്നൊഴുകി പിന്നെ എല്ലാം പെട്ടെന്നയിരുന്നു രാജമ്മയുടെ ഭര്‍ത്തവിന്റെ കള്ളിറങ്ങി ചന്ദ്രനും എല്ലവരും കുടി പിടിച്ചുപൊക്കി രാധയെ അശുപത്രിയില്‍ എത്തിച്ചു.
ഒരാഴ്ചത്തെ അശുപത്രി വാസത്തിനു ശേഷം രാധ വീട്ടില്‍ തിരിച്ചെത്തി അങ്ങനെ നാളുകള്‍ കഴിഞ്ഞുകൊണ്ടിരുന്നു.
അങ്ങനെ 1975 നവംബറിലെ ഒരു സായാനം സമയം 19.05 മണിക്ക് ഭരണി നഷത്രത്തില്‍ ഞാന്‍ ജനിക്കുന്നു ഇവിടെ എന്റെ കഥ രുപംകൊള്ളുന്നു.

